
350 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി
ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വിവിധ ഇടങ്ങളിൽ എത്തിച്ചു വിൽപ്പന നടത്താനിരുന്ന പ്രതികളെ എക്സൈസ് സംഘം പിടികൂടി.350 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെയാണ് സംഘം പിടിക്കൂടിയത്.കോഴിക്കോട് സ്വദേശികളായ ലബീബ് ,മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.കടലുണ്ടി പാലത്തിനടിയിൽ നിന്നാണ് പ്രതികളെ എസ്‌സൈസ് സംഘം പിടികൂടിയത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് കടലുണ്ടി പാലം കേന്ദ്രീകരിച്ച് ഇന്നലെ വൈകിട്ട് മുതൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.ഇന്ന് രാവിലെ കാറിൽ ലഹരി മരുന്നുമായി എത്തിയ സംഘം എക്സൈസിന്‍റെ വലയിലാവുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
Third Eye News Live
0