video
play-sharp-fill

കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിൽക്കുന്നവർ ജാഗ്രതൈ; ഏഴുവർഷംവരെ തടവ്

കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിൽക്കുന്നവർ ജാഗ്രതൈ; ഏഴുവർഷംവരെ തടവ്

Spread the love


സ്വന്തം ലേഖകൻ

കണ്ണൂർ : ബീഡിയോ സിഗരറ്റോ വാങ്ങാൻ കുട്ടികളെ അയക്കുന്നവരും കുട്ടികളുടെ കൈയിൽ അത് കൊടുത്തയക്കുന്നവരും അവർക്കത് വിൽക്കുന്നവരും ജാഗ്രതൈ. ഏഴുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ബാലനീതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തിൽ വരുന്നതോടെയാണിത്. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവ കുട്ടികൾക്ക് വിൽക്കുന്നതും കുട്ടികളെ ഉപയോഗിച്ച് കൈമാറുകയോ വിൽപ്പനനടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ ഭേദഗതിവരുത്തിയ ബാലനീതിനിയമത്തിലെ 77, 78 വകുപ്പുകളാണ് ഏഴുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയിടാവുന്നതുമായ കുറ്റമാണിതെന്ന് വ്യക്തമാക്കുന്നത്. ഈ വകുപ്പുകൾ പ്രകാരം കേസെടുക്കാനും നടപടി സ്വീകരിക്കാനും എക്‌സൈസ് വകുപ്പ് സർക്കാരിന്റെ അനുമതിതേടി.