play-sharp-fill
വീര്യം കൂടിയ ലഹരിമരുന്ന് വിൽക്കാൻ മറ കള്ളുഷാപ്പ്: മധ്യകേരളത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ യുവാവ്

വീര്യം കൂടിയ ലഹരിമരുന്ന് വിൽക്കാൻ മറ കള്ളുഷാപ്പ്: മധ്യകേരളത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ

കോട്ടയം: വീര്യം കൂടിയ ലഹരിമരുന്ന് വിൽക്കാൻ ഷാപ്പിനെ മറയാക്കി മാറ്റിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് പള്ളം വീട്ടിൽ മുഹമ്മദ് അസ്‌കറി (21)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ വൻ തോതിൽ ലഹരിമരുന്ന് ഗുളികകളുടെ വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി ലഹരിഗുളികകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്ന കളത്തിപ്പടി കാരാണി,ഗാന്ധിനഗർ,അതിരമ്പുഴ എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മാങ്ങാനം ഷാപ്പിൽ നൈട്രസെൻ ഗുളികകളുമായി യുവാവ് എത്തിയതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചത്. തുടർന്ന് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജി.ബിനു, എസ്.ഐ മഹേഷ്‌കുമാർ, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസർമാരായ പി.എൻ മനോജ്, ബിജു പി.നായർ, സിവിൽ പൊലീസ് ഓഫിസർ സജമോൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാങ്ങാനം ഷാപ്പിലെത്തി. ഇവിടെ എത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 65 ഗുളികകൾ പ്രതിയിൽ നിന്നും പൊലീസ് കണ്ടെത്തി.



എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ലഹരി ഗുളികകൾ വിതരണം ചെയ്തിരുന്നത് പ്രതിയാണെന്ന് പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കഞ്ചാവ് കേസിൽ തിരുവനന്തപുരം മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്ത പ്രതി, ജയിലിൽ കിടന്ന സമയത്താണ് തിരുവനന്തപുരം സ്വദേശി കൊച്ചാപ്പയുമായി അടുപ്പത്തിലാകുന്നത്. തുടർന്നാണ് ഇയാൾ ലഹരി വിൽപ്പനയിലേയ്ക്ക് തിരിഞ്ഞതെന്നാണ് പൊലീസ് സംഘം നൽകുന്ന സൂചന.
മാനസിക രോഗികൾക്ക് മരുന്നു വാങ്ങാൻ ഡോക്ടർ കൊടുക്കുന്ന കുറിപ്പടി ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള കടയിൽ നിന്നാണ് പ്രതി നൈട്രസൻ എന്ന ,മാനസിക രോഗികൾക്ക് മാത്രം കൊടുക്കുന്ന ഗുളിക വാങ്ങിയത്.തുടർന്ന് കോട്ടയം ടൗണിലെയും മറ്റും ഫ്ളാറ്റുകളിൽ ലിഫ്റ്റ് ടെക്‌നിഷ്യൻ എന്ന വ്യാജേന എത്തി യുവാക്കൾക്കും മറ്റും ഒരു ഗുളികക്കു 300 രൂപ എന്ന നിരക്കിൽ ലഹരി ഗുളിക വില്പന നടത്തി വരികയായിരുന്നു.പ്രതിയുടെ കയ്യിൽ നിന്നും 65 ലഹരി ഗുളികകൾ കണ്ടെടുത്തു.പ്രതി മുൻപ് തിരുവനന്തപുരം മണ്ണന്തല പോലീസ് കഞ്ചാവ് കേസിൽ പിടികൂടി ജയിലിൽ കിടന്നിട്ടുണ്ട്.തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൊച്ചാപ്പ എന്നു വിളിക്കുന്ന ആളാണ മയക്കുമരുന്നു വിൽപ്പന സങ്കത്തിന്റെ നേതാവ്.പ്രതി ലഹരി ഗുളികകൾ ഉയർന്ന അളവിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയശേഷം കൊച്ചാപ്പയുടെ നിർദ്ദേശപ്രകാരം കോട്ടയം മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ ലഹരി ഗുളിക വിൽപ്പന നടത്തി രൂപയും ബാക്കി ഗുളികകളും കൊച്ചാപ്പയെ ഏൽപ്പിക്കുന്ന പതിവ്.ഈ സങ്കത്തിൽ നിരവധി യുവാക്കളും വിദ്യാർത്ഥികളും ആണ് ഉള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group