video
play-sharp-fill

ലഹരിക്കടത്ത് കേസിൽ ഒറ്റിയത്  സിനിമാ താരങ്ങൾ ; കേസിലെ മുഖ്യകൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഒളിവിൽ : അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ലഹരിക്കടത്ത് കേസിൽ ഒറ്റിയത് സിനിമാ താരങ്ങൾ ; കേസിലെ മുഖ്യകൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഒളിവിൽ : അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

Spread the love

സ്വന്തം ലേഖകൻ

ബംഗ്‌ളുരൂ : ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളിയായ തളിപ്പറമ്പ് സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നതിന് തന്നെ തളിപ്പറമ്പ് കുന്നോൻവളപ്പിൽ ഷബീലാണ് (35) അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ തളിപ്പറമ്പിലെ ഇയാളുടെ വീട്ടിലെത്തിയത്. ബംഗളുരു കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബിസിനസുകാരനെന്ന വ്യാജേനെയാണ് കന്നഡ ചലച്ചിത്ര താരങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്ന് കാണിച്ച് ഷബീലിന് നോട്ടീസ് അയച്ചിരുന്നു.എന്നാൽ ഇയാൾ എത്താതിരുന്നതിനെ തുടർന്നാണ് നർകോട്ടിക്ക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ തളിപ്പറമ്പിലെത്തിയത്. കേസിൽ പിടിയിലായ കന്നഡ സിനിമാ താരങ്ങളുടെ മൊഴിയിലൂടെയാണ് ഇയാളുടെ പേരും പുറത്തുവന്നത്.