കഞ്ചാവ് കടത്ത് സംശയിച്ച് കാർ പിന്തുടർന്നു; പോലീസ് വാഹനത്തിന് തടസ്സം സൃഷ്ടിച്ച്‌ ക്രിമിനല്‍ സംഘം; ഈരാറ്റുപേട്ടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേർ പിടിയിൽ

Spread the love

കോട്ടയം: ഡോർ തുറന്നടക്കം പോലീസ് വാഹനത്തിന് തടസ്സം സൃഷ്ടിച്ച്‌ ക്രിമിനല്‍ സംഘം.

കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം.

കഞ്ചാവ് കടത്ത് സംശയിച്ചാണ് പോലീസ് കാർ പിന്തുടർന്നത്. കാർ പൊലീസ് ജീപ്പിനു മുന്നില്‍ സംഘം തടസ്സം സൃഷ്ടിക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജിജോ, അഭിലാഷ്, ഷാനാവസ് എന്നിവരെ പിന്നീട് കസ്റ്റഡിയിലെടുത്തു.

അപകടകരമായ ഡ്രൈവിങ്, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇവർക്കെതിരെ കേസെടുത്തു.