കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് 17,226 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ക‌ടത്ത്; ഒരാള്‍ അറസ്റ്റില്‍

Spread the love

കാസർകോട്: കാസർകോട് കുമ്പളയില്‍ കാറില്‍ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

video
play-sharp-fill

തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ്‌ സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയയിലെ വാഹന പരിശോധനയ്ക്കിടെയാണ് വൻതോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുകയായിരുന്ന കാർ പിടികൂടിയത്.

കേരളത്തില്‍ വില്‍പനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
പുകയില ഉല്‍പ്പന്നങ്ങള്‍ കർണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നു. കേരളത്തില്‍ എത്തിച്ച്‌ വില്‍പന നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ KL 24 K 4300 നമ്പർ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.