
കോട്ടയം: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവും നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുൾപ്പെട്ട ക്രിമിനൽ സംഘം മണർകാട് പോലീസിന്റെ പിടിയിൽ.
മണർക്കാട് മാമുണ്ടിയിൽ പ്രിൻസ് മാത്യു (25) തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബു മോൻ പി പീറ്റർ (23), തിരുവഞ്ചൂർ സംസ്വതിവിലാസം അശ്വിൻ അനിൽ കുമാർ (23), ധീർത്തി രാജ് (26) എന്നിവരാണ് മണർകാട് പോലീസിന്റെ പിടിയിൽ ആയത്.
രാത്രിയിൽ ഓട്ടോറിക്ഷയിലാണ് സംഘം ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൊണ്ടുവന്നത്. പ്രതികളിൽ പ്രിൻസ് മാത്യു കാപാ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ ആളും ലഹരിക്കച്ചവടം ഉൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയും രണ്ടാം പ്രതി അശ്വിൻ മോഷണം ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എയുടെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്. മണർകാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീർ ഇ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് , സിവിൽ പോലീസ് ഓഫീസർ അഭിലാഷ് , എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.