
കേരളത്തിലേക്ക് ഒഴുകിയിരുന്നത് എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ്..! മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ സംസ്ഥാനത്ത് മുഴുവന്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന മുഖ്യ പ്രതി പിടിയില്‍; നൈജീരിയന്‍ സ്വദേശിയിൽ നിന്ന് 55 ഗ്രാം എം.ഡി.എംഎയും കച്ചവടത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുത്തു
സ്വന്തം ലേഖിക
കോഴിക്കോട്: കേരളത്തിലേക്ക് വ്യാപകമായ തോതില്‍ എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ് വില്‍പ്പനയ്ക്കായി എത്തിക്കുന്ന വിദേശ പൗരന്‍ പിടിയില്‍.
നൈജീരിയന്‍ സ്വദേശിയായ ചാള്‍സ്‌ഒഫ്യൂഡില്‍ (33)ആണ് 55 ഗ്രാം എം.ഡി.എ.എയുമായി നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 നവംബര്‍ 28ന് കെ.എസ്.ആര്‍.ടിസി. ബസ് സ്റ്റാന്‍ഡില്‍ ഖാലിദ്‌അബാദി എന്നയാളില്‍ നിന്ന് 58 ഗ്രാം എം.ഡി.എം.എ പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം നടക്കാവ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ നീണ്ട അന്വേഷണമാണ് നടത്തിയത്.
കോഴിക്കോട് സ്വദേശികളായ നാല് പ്രതികളാണ് വിദേശ സംഘങ്ങള്‍ ഉള്‍പ്പെടെ മാഫിയാസംഘങ്ങളില്‍ നിന്നും എം.ഡി.എം.എ മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശൃംഖലയിലെ പ്രധാന കണ്ണികളെ തെരഞ്ഞാണ് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയത്. തുടര്‍ന്ന് പാലക്കാട് എറണാകുളം ജില്ലകളിലേക്ക് കടന്നുകളഞ്ഞ പ്രതികളായ, മുഹമ്മദ് റാഷിദ് കെ, അദിനാന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരത്തിലെ കണ്ണിയെപ്പറ്റി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിദേശ പൗരനായ പ്രതിയെ തേടി ബാംഗ്ലൂരില്‍ എത്തിയ അന്വേഷണ സംഘം വിദഗ്ദ്ധമായാണ് സംഘത്തിലെ ഘാനസ്വദേശിയായ വിക്ടര്‍ഡിസാംബെയെ പിടികൂടിയത്.
വിക്ടര്‍ഡിസാംബ ഉപയോഗിച്ച വാഹനവും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടു പ്രതിയും മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയും മയക്ക്മരുന്ന് കേസില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയിട്ടുള്ളതുമായ ചാള്‍സ്‌ഒഫ്യൂഡിലിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കൈയില്‍ നിന്നും 55 ഗ്രാം എം.ഡി.എം എയും കച്ചവടത്തിനായി ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കണ്ടെടുത്തു.
നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷ്.പി.കെ. സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, എസ്.ബി. കിരണ്‍ശശിധര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ പി.കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്, സജീവന്‍ എം.കെ, ഹരീഷ് കുമാര്‍.സി, ജിത്തു.വി.കെ , സിവില്‍ പൊലീസ് ഓഫീസര്‍മാരായ നീഷ് പി.കെ. ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.