video
play-sharp-fill

അഞ്ച് ദിവസത്തിനുള്ളിൽ പാലക്കാട്ട് 2 ആത്മഹത്യകൾ; കാരണം അമിത ലഹരി ഉപയോഗം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്,പിന്നിൽ വൻ റാക്കറ്റ് എന്ന് സൂചന.

അഞ്ച് ദിവസത്തിനുള്ളിൽ പാലക്കാട്ട് 2 ആത്മഹത്യകൾ; കാരണം അമിത ലഹരി ഉപയോഗം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്,പിന്നിൽ വൻ റാക്കറ്റ് എന്ന് സൂചന.

Spread the love

പാലക്കാട്ട് അഞ്ച് ദിവസങ്ങൾക്കിടെയുണ്ടായ രണ്ട് ആത്മഹത്യകൾ ലഹരി ഉപയോഗം മൂലമുണ്ടായ മാനസിക സംഘർഷം കാരണമാണെന്ന് പൊലീസ്. സംഭവത്തിൽ സൗത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് നാർക്കോട്ടിക് ഡിവൈ.എസ്.പി. എം. അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് വെണ്ണക്കരയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ ഇരുപതുകാരി ആത്മഹത്യ ചെയ്തത്. പെൺകുട്ടി ലഹരിക്കടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കണ്ണാടി സ്വദേശിയായ 19കാരനും ആത്മഹത്യ ചെയ്തിരുന്നു. ഇയാൾ കഴിഞ്ഞ 26നാണ് പതിവ് ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. വിശദമായ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വടക്കഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നിലും ലഹരി ഉപയോഗമാണ്. മരണപ്പെട്ട 19കാരനടക്കം ലഹരി നൽകിയിരുന്നവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Tags :