play-sharp-fill
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി; കാരിയര്‍ ആയി ഉപയോഗിച്ചിരുന്നത് മലയാളി വിദ്യാര്‍ത്ഥികളെ;  മയക്കുമരുന്ന് മാഫിയ തലവൻ പിടിയില്‍

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി; കാരിയര്‍ ആയി ഉപയോഗിച്ചിരുന്നത് മലയാളി വിദ്യാര്‍ത്ഥികളെ; മയക്കുമരുന്ന് മാഫിയ തലവൻ പിടിയില്‍

കോഴിക്കോട് : കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി ബാഗ്ലൂര്‍ കോറമംഗലം സ്വദേശി മുഹമദ് തമീം (29) അറസ്റ്റില്‍.

81 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘവും കസബ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടര്‍ ആര്‍. ജഗ്‌മോഹൻ ദത്തന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഇയാളെ പിടികൂടിയത്.

കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ബാഗ്ലൂരില്‍ വച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. പത്ത് മാസം മുൻപ് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാസലഹരി കേസിലും പ്രതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശികളില്‍ നിന്നാണ് ഇയാള്‍ എം.ഡി.എം.എ വാങ്ങി മലയാളികള്‍ക്ക് വിറ്റിരുന്നത്.
പൊലീസ് പിടിയിലാകാതിരിക്കാൻ വാട്ട്‌സാപ്പ് വഴി ആയിരുന്നു കച്ചവടം.

ബാഗ്ലൂരിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഇയാള്‍ മയക്കുമരുന്ന് നല്‍കി കാരിയറാക്കാറുമുണ്ട്.
ഡാൻസഫ് സബ് ഇൻസ്‌പെക്ടര്‍ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്മാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻ വീട്, ജിനേഷ് ചൂലൂര്‍, സനോജ് കാരയില്‍, അര്‍ജുൻ അജിത്ത്, ടൗണ്‍ സ്റ്റേഷൻ എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, സി.പി മുഹമദ് സിയാദ്, ഒ. രഞ്ജിത്ത്, കസബ എസ്.ഐ ആര്‍. ജഗ് മോഹൻ ദത്തൻ, എസ്.ഐ സുധീഷ്, ജംഷാദ്, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.