കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി; തടയാൻ എത്തിയ ഭാര്യയ്ക്കും ഒൻപത് വയസ്സുകാരി മകൾക്കും മര്‍ദ്ദനം ;പണവും,സ്വര്‍ണ്ണവും കവര്‍ന്നുവെന്നും പരാതി; നാലംഗ സംഘമാണ് അക്രമം നടത്തിയത്

Spread the love

തിരുവനന്തപുരം : കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി.പാറശാല പരശുവയ്ക്കല്‍ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനമേറ്റു. മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഇന്നലെ രാത്രി 10 മണിയോടെ അജിയുടെ വീട് കയറിയായിരുന്നു ആക്രമണം. നാലംഗ കഞ്ചാവ് മാഫിയ സംഘം അജിയെ മര്‍ദ്ദിച്ചു.കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ചെവിക്കു വെട്ടുകയായിരുന്നു.

അജിയെ ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനെത്തിയ അജിയുടെ ഭാര്യ വിജിക്കും 9 വയസ്സുള്ള മകള്‍ക്കും മര്‍ദ്ദനമേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിന്ന് പണവും,സ്വര്‍ണ്ണവും കവര്‍ന്നുവെന്നും പരാതി നല്‍കിയിട്ടുണ്ട്. നാലു മാസം മുന്‍പ് ഇതേ സംഘം പരശുവയ്ക്കല്‍ സ്വദേശി ശിവശങ്കറിനെയും വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു.