
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. അത്താഴക്കുന്ന് സ്വദേശിയായ മജീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ് ഐ പി വിനോദ് കുമാറാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് അറസ്റ്റിലായിരുന്നു.
അന്ന് രക്ഷപ്പെട്ട മജീഫിനെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോഴത്തെ അറസ്റ്റ് സാധ്യമാക്കിയത്. കേസിൽ മറ്റൊരു പ്രതി കൂടി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ ശക്തമായ പരിശോധന തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ പത്തിലധികം മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്.