അട്ടപ്പാടിയില്‍ എക്സൈസിൻ്റെ വൻ ചാരായ വേട്ട; പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായം പിടികൂടി

Spread the love

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ എക്സൈസിൻ്റെ വൻ ചാരായ വേട്ട. പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായമാണ് പിടികൂടിയത്. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത് .

video
play-sharp-fill

അഗളി മൂച്ചിക്കടവില്‍ വീടിനോട് ചേർന്നുള്ള ഹോട്ടല്‍ എന്നെഴുതിയ താല്‍കാലിക കെട്ടിടത്തിനുള്ളില്‍ ചാരായം വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തേ തുടർന്നായിരുന്നു പരിശോധന. അഗളി റേഞ്ച് എക്സൈസ് റേഞ്ച് ഓഫീസില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു രഹസ്യ സന്ദേശമെത്തിയത്. പിന്നാലെ പ്രിവൻറ്റീവ് ഓഫീസർ ജെ ആർ അജിത്തിൻ്റെ നേതൃത്വത്തില്‍ ഏഴംഗസംഘം മൂച്ചിക്കടവിലേക്കെത്തി.

ആദ്യ പരിശോധനയില്‍ പത്ത് ലിറ്ററിൻ്റെ രണ്ട് പ്ലാസ്റിക് കന്നാസുകളില്‍ നിറയെ ചാരായംകണ്ടെത്തി. തൊട്ടടുത്തായി 20 ലിറ്റർ കന്നാസില്‍ എട്ട് ലിറ്റർ ചാരായവും. പ്രതികളെ തൊണ്ടി സഹിതം പൊക്കിയതോടെ കെട്ടിടത്തിന് മുൻവശത്തെ ഗുഡ്സ് ഓട്ടോയില്‍ ചില്ലറ വില്‍പനയ്ക്കായി മാറ്റിവെച്ച 15 ലിറ്റർ ചാരായവും പ്രതികള്‍ തന്നെ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പ്രതികളെയും ആകെ 43 ലിറ്റർചാരായവും ഗുഡ്‌സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളായ അടിമാലി ജോയിഎട്ടുവർഷം മുമ്ബ് ചാരായ നിർമാണത്തെക്കുറിച്ചുള്ള യൂട്യുബ് വീഡിയോയിലൂടെ വൈറലായിരുന്നു. നിരവധി ചാരായകേസുകളിലും പ്രതിയാണ്. വർഷങ്ങള്‍ക്കിപ്പുറവും അട്ടപ്പാടിയിലും പരിസരത്തും അടിമാലി ജോയിയുടെ ചാരായ വില്‍പന സജീവമാണെന്നത് ഗൗരവ കാണുന്നതെന്നാണ് എക്സൈസ് വിശദീകരണം. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു.