അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങി; സുഹൃത്തുക്കളും ലഹരിയുമായി നഗരത്തില്‍ അടിച്ചുപൊളി ജീവിതം; എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് എന്നിവ ഏറെ പ്രിയം; ഡിവൈഎഫ്ഐക്കാരി ആര്യയുടെ ദുരൂഹത നിറഞ്ഞ ജീവിതം കേട്ട് പൊലീസുകാര്‍ വരെ ഞെട്ടി
സ്വന്തം ലേഖകന്‍
കൊച്ചി: ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി പൊലീസ് പിടികൂടിയ മൂന്ന് പേരില്‍ പ്രധാനിയായ വൈപ്പിന്‍ സ്വദേശിനിയായ ആര്യ ചേലാട്ടി (23)നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ്. കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32) എന്നിവരോടൊപ്പമാണ് പൊലീസ് ആര്യയേയും അറസ്റ്റ് ചെയ്തത്. സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. ഇവരുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.
യുവതിയുടെ മാതാവ് ഒരു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തില്‍ വെച്ചായിരിക്കാം ലഹരിമരുന്ന് സംഘവുമായി ആര്യ അടുത്തത്. ലഹരിമരുന്ന് ആള്‍ക്കാരുമായി ആര്യ അടുപ്പമായപ്പോള്‍ അമ്മ എതിര്‍ക്കുകയും ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹം ഉണ്ടാവുകയും ചെയ്തിരുന്നു. പലതവണ വിലക്കേര്‍പ്പെടുത്തിയിട്ടും ആര്യ വീട്ടില്‍ നിന്നും പുറത്തു ചാടി. പിന്നീട് അമ്മയുമായി ആര്യ അകന്നു, വീടുവിട്ടിറങ്ങിയ ആര്യ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളി ലൈഫ് ആയിരുന്നു പിന്നീട് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്ത് കാര്യമായ അടുപ്പം മകളുമായി അമ്മയ്ക്കുണ്ടായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യയെ പൊലീസ് പിടികൂടിയപ്പോള്‍ കഴിഞ്ഞിരുന്ന് കൂട്ടുപ്രതി അജ്മല്‍ റസാഖിനൊപ്പമായിരുന്നു. ഇവിടെ തന്നെ മറ്റൊരു മുറിയിലായിരുന്നു സമീര്‍ താമസിച്ചിരുന്നത്. 5 മസത്തോളമായി സമീര്‍ ഇവിടെ താമസിച്ചു വരികയായിരുന്നെന്നും അജ്മലും ആര്യയും ഇവിടെ മുറിയെടുത്തിട്ട് അധികം ദിവങ്ങളായില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. കൊച്ചിയിലെ പി ആര്‍ റസിഡന്‍സിയില്‍ നിന്നാണ് മൂവരെയും പൊലീസ് സംഘം പിടികൂടുന്നത്.
ഡിവൈഎഫ്ഐ അനുഭാവിയാണെന്ന് സൂചിപ്പിക്കുന്നതാണ് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും.
കൊച്ചിന്‍ പോലീസ് കമ്മീഷണറുടെ ‘ലഹരി മുക്ത കൊച്ചി’ക്കായി, മഹാനഗരത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ഉണ്ടാക്കിയ ‘യോദ്ധാവ്’ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ അയക്കുന്നയാളുടെ വിവരങ്ങള്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത.