
സ്വന്തം ലേഖിക
കൊച്ചി: ത്രാസുമായി നടന്ന് മയക്കുമരുന്ന് തൂക്കി വില്‍ക്കുന്ന സംഘം കൊച്ചിയില്‍ അറസ്റ്റില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്.മയക്കുമരുന്നും അത് തൂക്കി വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ഡിജിറ്റല്‍ വെയിംഗ് മെഷീനും കസ്റ്റഡിയില്‍ എടുത്തു. കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്ബത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയതിന് ശേഷമാണ് ഇവര്‍ മയക്കുമരുന്ന് വിറ്റിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മയക്കുമരുന്ന് ഒന്നിച്ച് വാങ്ങി ശേഖരിച്ച് ഓരോ ഇടപാടുകാര്‍ക്കും തൂക്കി വില്‍ക്കും.ഇതിനായി ഇലക്‌ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും അവരുടെ കയ്യില്‍ ഉണ്ടാകും.
മൃദുലയെ മുന്നില്‍ നിര്‍ത്തിയാണ് റിജോയും ഡിനോ ബാബുവും മയക്കുമരുന്ന് കൊണ്ടുവന്ന് വിറ്റിരുന്നത്. ഒന്നാം പ്രതി റിജുവും രണ്ടാം പ്രതി ഡിനോ ബാബുവും മറ്റ് നിരവധി കേസുകളിലും പ്രതികളാണ്.മയക്കുമരുന്ന്,വഞ്ചന കേസുകളാണ് അധികവും. അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.