
സ്വന്തം ലേഖകൻ
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേർ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവർണറേറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാൽമിയ ഏരിയയിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. ഇതിൽ സംശയകരമായ സാഹചര്യത്തിൽ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാബു, വയാഗ്ര ഗുളികകൾ, പണം എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.