
മലപ്പുറം:മലപ്പുറത്തു വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ വടക്കുംതല സ്വദേശി എരുകുന്നത്ത് പ്രദീപ് നെയാണ് (47) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം എകസൈസില്‍ 2.5 കിലോ കഞ്ചവ് കൈവശം വെച്ചതിനും കേസുണ്ട്. വലിയ അളവില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ഒരു വര്‍ഷത്തേയ്ക്കാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.