
കോട്ടയം : ചങ്ങനാശേരിയിൽ 1 കിലോ കഞ്ചാവും, 10ഗ്രാം എംഡിഎംഎയുമായി യുമായി വിദ്യാർത്ഥി പിടിയിൽ.

ബാംഗ്ലൂരിൽ പഠിക്കുന്ന മാടപ്പള്ളി മുതലപ്ര പരപ്പൊഴിഞ്ഞ വീട്ടിൽ ആകാശ് മോൻ (19) നെയാണ് ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും ചേർന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്.

ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡി വൈ എസ് പി K.P തോംസണിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ജെ. സന്ദീപ്, എസ് ഐ രതീഷ് പി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽപോലീസ് ഓഫീസർ മാരായ ഷിജിൻ, നിയാസ് എം എ എന്നിവരടങ്ങുന്ന സംഘവും , ജില്ലാപോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.



