ഓപ്പറേഷൻ ഡാഡ്; മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ ഡാഡ്; മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

പുതുനഗരം : അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട 5. 71 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , പുതുനഗരം പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി.

ഇന്നലെ രാത്രി പെരുവെമ്പ് , അപ്പളം എന്ന സ്ഥലത്താണ് കാറിൽ വിൽപ്പനക്കെത്തിയ പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത് . പ്രതി ഒറ്റപ്പാലം, തോട്ടക്കര സ്വദേശി ആഷിക്ക്(27) ആണ് അറസ്റ്റിലായത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ കാറിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് രീതി. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
പിടികൂടിയ മയക്കുമരുന്നിന് കാൽ ലക്ഷം രൂപയോളം വിലവരും.

സംസ്ഥാനമൊട്ടുക്കും ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന “മിഷൻ ഡാഡ് ” ഓപ്പറേഷൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ പി എസിന്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ ഡി വൈ എസ് പി സി.ഡി. ശ്രീനിവാസൻ, പുതുനഗരം സബ് ഇൻസ്പെക്ടർ കെ. അജിത്ത്, എസ് സി പി ഒ മാരായ
മണികണ്ഠൻ, സതീഷ്, ഹോം ഗാർഡ് കൃഷ്ണദാസ്, ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ എ എസ് ഐ ജോസഫ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി ആർ. സുനിൽ കുമാർ, റഹിം മുത്തു, കൃഷ്ണദാസ്, കെ. അഹമ്മദ് കബീർ, ആർ. രാജീദ്, എസ്. ഷമീർ, എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.