മലപ്പുറത്ത്‌ വീണ്ടും ലഹരിവേട്ട; 52 ഗ്രാം മയക്കുമരുന്നുമായി അസം സ്വദേശി എക്സൈസിന്റെ പിടിയില്‍

Spread the love

മലപ്പുറം:  മലപ്പുറത്ത്‌ 52 ഗ്രാമിന്റെ മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. അസം സ്വദേശി മുസഹിദുല്‍ ഇസ്ലാം (28) ആണ്  പിടിയിലായത്.

video
play-sharp-fill

പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ വില്പന നടത്തുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. യുവാവിന്റെ കയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.

പെരിന്തല്‍മണ്ണയിലുള്ള യുവാക്കളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചതെന്നതിനെക്കുറിച്ച്‌ പെരിന്തല്‍മണ്ണ എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ വി. അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group