‘കഞ്ചാവ്, മരുന്ന്, പെണ്ണ് ഇവയ്ക്കായി വന്നാൽ തല്ലും’ ; പെരുമ്പാവൂരിൽ ജനകീയ സമിതി സ്ഥാപിച്ച ബോർഡ് നശിപ്പിച്ച് പോലീസ്

Spread the love

കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി വ്യാപനം തടയാനായി നാട്ടുകാർ രൂപീകരിച്ച ജനകീയ സമിതിയും പൊലീസും തമ്മില്‍ ഭിന്നത. “കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാല്‍ തല്ലും തല്ലും തല്ലും”- എന്നാണ് ജനകീയ സമിതി സ്ഥാപിച്ച ബോർഡിലുള്ളത്. എന്നാൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ് പൊലീസ് നശിപ്പിച്ചു.

video
play-sharp-fill

പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലാണ് ലഹരിക്കെതിരെ നാട്ടുകാർ രംഗത്തെത്തിയത്. ലോകത്ത് എവിടെയും കിട്ടാത്ത മയക്കുമരുന്ന് കിട്ടുന്ന സ്ഥലം, പെണ്‍വാണിഭം നടക്കുന്ന സ്ഥലം, ചൂതാട്ടം എന്നിവയെല്ലാമാണ് ഭായി കോളനിയില്‍ നടക്കുന്നുണ്ട്. എന്നാൽ പൊലീസും എക്സൈസും നോക്കുകുത്തിയായി നില്‍ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

നാട്ടുകാരുടെ ജനകീയ സമിതി ആള്‍ക്കൂട്ട ആക്രമണമായിമാറുന്നു എന്നാണ് പൊലീസും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന ചില സംഘടനകളും പറയുന്നത്. മുനീറുല്‍ എന്ന ബംഗാള്‍ സ്വദേശിയായ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാട്ടുകാർ കഴിഞ്ഞ ദിവസം മർദിച്ചു. കടയിലെ അക്കൌണ്ടിലെ പണം ലഹരി കച്ചവടത്തിലൂടെ കിട്ടിയതാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് നാട്ടുകാരും പൊലീസും തമ്മിലെ ഭിന്നത രൂക്ഷമായത്.