മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സിൽ അക്രമം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാരും പൊലീസും ചേർന്ന് പിടികൂടി

Spread the love

തിരുവനന്തപുരം:മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിൽ ബഹളമുണ്ടാക്കുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ.ഇന്നലെ രാത്രിയായിരുന്നു സംഭവം.

video
play-sharp-fill

പാലക്കാട് നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിൽ തൃശൂരിൽ നിന്നു കയറിയ രാജേഷ് ടിക്കറ്റ് എടുക്കാൻ പോലും തയാറാകാതെ ബഹളം വയ്ക്കുകയും സ്ത്രീകൾ അടക്കമുള്ളവരെ തെറി വിളിക്കുകയും ചെയ്തു.

കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ ഇറക്കിവിടാൻ ശ്രമിച്ചതോടെ കണ്ടക്ടർ രാഹുലിനെയും ഡ്രൈവർ സുദീഷ് കുമാറിനെയും ഇയാൾ മർദ്ദിച്ചു. പിന്നീട് പുറത്തിറങ്ങി കല്ലെടുത്ത് ബസിന്റെ സൈഡ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.