മലപ്പുറത്ത്‌ വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് കിലോക്ക് അടുത്ത് വരുന്ന ലഹരിമരുന്നുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

മലപ്പുറം: മലപ്പുറം തിരൂരിൽ വിവിധ മേഖലകളിൽ കഞ്ചാവ്കച്ചവടം നടത്തിയിരുന്ന അതിഥി തൊഴിലാളിയെ പിടികൂടി തിരൂർ എക്സൈസ്. ബംഗാൾ സ്വദേശിയായ അട്ടാവുള്ള ഷേകിനെ യാണ് 2.810kg കഞ്ചാവുമായി തിരൂർ എക്സൈസ് പിടികൂടിയത്.

video
play-sharp-fill

എക്സൈസ് ഇൻസ്‌പെക്ടർ കാർത്തികേയൻ പി യുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാളെ അറസ്റ്റ്‌ ചെയ്തതത്. ഇയാൾ താമസിച്ചിരുന്ന ആലതീയൂരിലെ റൂമിൽ നിന്നും ആണ് കഞ്ചാവ് പിടിച്ചെടുത്തത്. ബംഗാളിൽ നിന്നും കഞ്ചാവ് നേരിട്ട് എത്തിച്ചു ചെറിയ പൊതികളായി വിൽക്കുന്ന രീതിയാണ് ഇയാൾ ചെയ്തു വന്നിരുന്നത്. ആലത്തിയൂർ ഭാഗത്ത് കഞ്ചാവ് വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയെ ആണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്.

രണ്ടാഴ്ച മുൻപ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ റെയിഡിൽ അരക്കിലോ qകഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മുഹമ്മദാലി എം പി, പ്രവന്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദലി.കെ സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത് AS, വിനീഷ് PB എന്നിവർ പങ്കെടുത്തുകോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group