മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; 5 ലക്ഷം രൂപയുടെ മേത്താംഫിറ്റമിൻ പിടികൂടി

Spread the love

മലപ്പുറം : മലപ്പുറം മോങ്ങത്ത് 5 ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 161.82 ഗ്രാം മെത്താംഫിറ്റമിൻ ആണ് പിടികൂടിയത്. സംഭവത്തിൽ   ഏറനാട് ബട്ടർകുളത്ത് അത്തിമണ്ണിൽ വീട്ടിൽ മുഹമ്മദ് അനീസിനെ (35) അറസ്റ്റ് ചെയ്തു. നിലവിൽ കാപ്പ ചുമത്തപ്പെട്ട ആളാണ് മുഹമ്മദ് അനീസ്.

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു ലഹരിവേട്ട. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ്  ആൻഡ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ഇൻ നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.