video
play-sharp-fill

അയ്യനെ കാണാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്..

അയ്യനെ കാണാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്..

Spread the love

അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് എത്തിയേക്കുമെന്ന് വിവരം.അടുത്ത മാസം മേയില്‍ ഇടവ മാസ പൂജയ്ക്ക് ദർശനത്തിനെത്താനാണ് ആലോചിക്കുന്നത്.

മീനമാസ പൂജ കഴിഞ്ഞ് മാർച്ചില്‍ പൊലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നേഴ്സിംഗ് സൂപ്രണ്ട് തേടിയിരുന്നു. സുരക്ഷാക്രമീകരണം, താമസസൗകര്യം അടക്കം പരിശോധിച്ചു വരുകയാണ്.ദേവസ്വം ബോർഡിന്റെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ അടക്കം വിവരങ്ങൾ തേടിയിരുന്നു.

നിലയ്ക്കല്‍ വരെ ഹെലികോപ്ടറില്‍ എത്തിയശേഷം പമ്പയിൽനിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദർശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്.ഇടവമാസ പൂജയ്ക്കിടെ മേയ് 17നോട് അടുത്ത് ദർശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോർഡ് നല്‍കിയ നിർദേശം.മേയ് 14 മുതല്‍ 19 വരെ നടതുറന്നിരിക്കും.ആ ദിവസങ്ങള്‍ സൗകര്യപ്രദമാണെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group