മകന് ജോലിക്കായി ദുര്‍മന്ത്രവാദം നടത്താൻ പാലക്കാട് എത്തി; ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു

Spread the love

പാലക്കാട്: കോയമ്പത്തൂരിൽ നിന്നും ദുര്‍മന്ത്രവാദ ക്രിയകള്‍ക്കായി പാലക്കാട് എത്തി.ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി ഒഴുക്കിൽപ്പെട്ട് മന്ത്രിവാദിയും യുവാവും മുങ്ങി മരിച്ചു.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം.

കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ്. കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിന്‍റെ അടുത്ത് കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ 10.30 ഓട് കൂടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്.