
പാലക്കാട്: ഷൊർണൂർ റെയിൽവേ മേൽ പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊർണൂർ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ഇന്നലെ വൈകിട്ടാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.
ചെറുതുരുത്തി ബോട്ട് ക്ലബ്ബിലെ ലൈഫ് ഗാർഡായ നിഷാദ് ഷൊർണൂരാണ് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിത്താഴുന്നത് കാണുന്നത്. ഉടനെത്തന്നെ നിഷാദ് ലൈഫ് ജാക്കറ്റുമായി പുഴയിലേക്ക് ഇറങ്ങി തിരച്ചിൽ നടത്തി.
എന്നാല്‍ യുവാവിനെ കണ്ടെത്താനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചയാളെ തിരിച്ചറിയാൻ വേണ്ടിയുള്ള അന്വേഷണം ചെറുതുരുത്തി പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.