പ്രാർത്ഥനകൾ വിഫലം;ചി​റ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Spread the love

പാലക്കാട്: ചി​റ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.കോയമ്പത്തൂരിൽ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശി അരുൺ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. യുവാക്കൾ ചുഴിയിൽപ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു.
അവധി ആഘോഷിക്കാനെത്തിയതായിരുന്നു പത്തംഗ സംഘം. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ.ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.