കൂട്ടുകാരനോടൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love

നാദാപുരം : കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വീട്ടില്‍ വൈദ്യുതി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് കൂട്ടുകാരനെ വിളിച്ചുവരുത്തി പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയത്.

video
play-sharp-fill

പുറമേരി നടുക്കണ്ടിയില്‍ കനകത്ത് താഴെ കുനി ശശിയുടെ മകൻ 16കാരനായ സൂര്യജിത് ആണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തില്‍ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീടിനടുത്തുള്ള പാറക്കുളത്തിലാണ് കുളിക്കാനിറങ്ങിയത്. നീന്തല്‍ അറിയാത്ത സൂര്യജിത് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഇതോടെ, സമീപത്തുളളവരെ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയില്‍. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group