video
play-sharp-fill

ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : പുഴയുടെ കുറുകയുള്ള ബണ്ടിൽ നിൽക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിൽ വീണ യുവാവിന് ദാരുണാന്ത്യം.

കുന്നത്ത് പാലം മാമ്പുഴയിലാണ് സംഭവം. മാത്തറ സ്വദേശി രതീഷാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയില്‍ വീണത്. പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ്ങ് സംഘമെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.