
കോട്ടയം: കളത്തിപ്പടി പൊൻപള്ളിപാലത്തിൽ നിന്നും മീനന്തറ ആറ്റിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.
കളത്തിപ്പടിയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന ഭിന്നശേഷിക്കാരനായ കാർത്തികപ്പള്ളി ബാലചന്ദ്രൻ (69) ആണ് മരിച്ചത്.
ഇയാൾ ഇന്നലെ രാത്രി എട്ടരയോടെ ആറ്റിൽ ചാടുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയും കോട്ടയം ഈസ്റ്റ് പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം മീനന്തറയാറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയും. നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.