
കണ്ണൂർ : എളന്നൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.
കുറ്റ്യാടി നരിക്കൂട്ടും ചാൽ സ്വദേശി ഖലീലിന്റെ മകൾ ഇർഫാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഫയർഫോഴ്സും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ അപകടം നടന്നതിന്റെ ആറ് കിലോമീറ്റർ അപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴശ്ശി ഡാമിന്റെ അടുത്ത് ആയതുകൊണ്ട് രണ്ടുദിവസമായി ഷട്ടർ അടച്ചു കൊണ്ടുള്ള തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിക്കും.



