
ദാമ്പത്യ ജീവിതം തുടങ്ങി ഒരു മാസമായില്ല കണ്‍മുന്നില്‍ ഭര്‍ത്താവ് മരണക്കയത്തിലേക്ക് ആഴ്ന്നു പോകുന്നത് നേരിട്ട് കണ്ടതിൻ്റെ ഞെട്ടലില്‍ ആല്‍ഫിയ; ഭര്‍ത്താവിനോടൊപ്പം കൂടെപിറപ്പിനെയും നഷ്ടമായി; അലമുറയിട്ട് കരയുന്ന ആല്‍ഫിയയെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും നാട്ടുകാരും; സന്തോഷയാത്ര ദുരിതയാത്രയായത് ഒരു നിമിഷം കൊണ്ട്
സ്വന്തം ലേഖിക
തിരുവനന്തപുരം: അലമുറയിട്ട് കരയുന്ന ആല്‍ഫിയയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കള്‍.
ദാമ്പത്യ ജീവിതം തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപേ ഭർത്താവിനെയും കൂടപ്പിറപ്പിനെയും നഷ്ടമായ ഞെട്ടലിലാണ് ആൽഫിയ. പൂജപ്പുര വീടിനു മുന്നില്‍ നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഗദ്ഗദങ്ങളിലും വാക്കുകളിലും ഇരുവരുടെയും പേരായിരുന്നു. ഇവരുടെ വേര്‍പാട് ആ നാടിനാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ 18നായിരുന്നു ആല്‍ഫിയയും അന്‍സിലും തമ്മിലുള്ള വിവാഹം. സന്തോഷ നാളുകള്‍ വന്നുചേര്‍ന്നപ്പോഴാണ് ആല്‍ഫിയയുടെ കുടുംബം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
ഭര്‍ത്താവിനെയും കൂട്ടി രണ്ടു വാഹനത്തിലായാണ് ഇവര്‍ യാത്ര തിരിച്ചത്. തമിഴ്‌നാട് ഏര്‍വാടി പള്ളി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് തിരികെ മടങ്ങുമ്പോഴാണ് രണ്ടു ജീവനുകള്‍ മരണം കവര്‍ന്നെടുത്തത്.
ചുഴിക്കുള്ളില്‍ മരണം പതിയിരിക്കുന്നത് അറിയാതെയാണ് തെന്മലയ്ക്കു സമീപം കല്ലടയാറ്റില്‍ ഉപ്പ അന്‍സാറും സഹോദരന്‍ അല്‍ത്താഫും ഭര്‍ത്താവ് അന്‍സിലും കുളിക്കാനിറങ്ങിയത്.
ഉപ്പ കുളിച്ചുകയറിയെങ്കിലും അല്‍ത്താഫും അന്‍സിലും ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മകനും മരുമകനും കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത് കണ്ടത് അന്‍സാറിനെയും ഉലച്ചുകളഞ്ഞു. വിദേശത്തായിരുന്ന അന്‍സില്‍ 25ന് മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം ജീവന്‍ കവര്‍ന്നത്.