
സ്വന്തം ലേഖിക
കൊല്ലം: വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രം പിന്നിടുമ്പോള്‍ നവവരന്‍ ഭാര്യ സഹോദരനൊപ്പം മുങ്ങിമരിച്ചു.
കരുനാഗപ്പള്ളി സ്വദേശി അന്‍സില്‍ (26), ഭാര്യാ സഹോദരന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ തെന്‍മലയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കല്ലടയാറ്റിലാണ് ദുരന്തം ഉണ്ടായത്. വെള്ളിയാഴ്ചയാണ് കുടുംബാംഗങ്ങളോടൊപ്പം രണ്ട് വാഹനങ്ങളില്‍ അന്‍സിലും അല്‍ത്താഫും തമിഴ്നാട്ടിലെ ഏര്‍വാടിക്ക് പുറപ്പെട്ടത്.
ഏര്‍വാടിയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ആണ് തെന്‍മലയ്ക്ക് സമീപം കല്ലടയാറ്റില്‍ സംഘം കുളിക്കാനിറങ്ങിയത്. മരിച്ച അല്‍ത്താഫിൻ്റെ പിതാവ് അന്‍സാറും കുളിക്കാനുണ്ടായിരുന്നു.
അപകടത്തില്‍പ്പെട്ട മകനെയും മരുമകനെയും അന്‍സാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കല്ലടയാറ്റില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്ന് രണ്ടു പേരും അപകടത്തില്‍ പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അന്‍സിലിൻ്റെ വിവാഹം ഒക്ടോബര്‍, 17 നായിരുന്നു. നവംബര്‍ 25 ന് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ഇരിക്കവെയാണ് അന്‍സില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.
പൊതുപ്രവര്‍ത്തകനായിരുന്ന അന്‍സാറിൻ്റെ കുടുംബത്തിലുണ്ടായ ദുരന്തം കരുനാഗപ്പള്ളിയില്‍ പ്രദേശവാസികള്‍ക്കിടയില്‍ കനത്ത നൊമ്പമായിരിക്കുകയാണ്.