കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു

Spread the love

കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയില്‍ മുങ്ങിമരിച്ചു.

video
play-sharp-fill

നാദാപുരം പുളിയാവ് അരീക്കുണ്ടില്‍ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകള്‍ കെൻസാ മറിയം എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം.

തുണി അലക്കാൻ വേണ്ടിയാണ് ഇവർ പുഴക്കരയില്‍ എത്തിയത്. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തില്‍പെട്ടു പോകുകയായിരുന്നു. ഇവരുടെ മൃതദേഹം നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയില്‍ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.