
നെട്ടൂരില്‍ കായലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവൻ്റെ മകൻ ശരത്ത് (26) ആണ് മരിച്ചത്.
നെട്ടൂർ-കുമ്ബളം റെയില്‍വേ മേല്പാലത്തില് മൂന്നു സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കവയാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു.
മരട് പി.എസ്. മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സംസ്കാരം സംസ്കാരം പിന്നീട് വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group