play-sharp-fill
നെയ്യാറിൽ കുളിക്കാനിറങ്ങിയ വീട്ടമ്മയെ കാണാതായി

നെയ്യാറിൽ കുളിക്കാനിറങ്ങിയ വീട്ടമ്മയെ കാണാതായി

സ്വന്തം ലേഖിക

നെയ്യാറ്റിൻകര: നെയ്യാറിൽ കുളിക്കാനിറങ്ങിയ വീട്ടമ്മയെ കാണാതായി.


പൂവാർ കഞ്ചാംപഴിഞ്ഞി തെക്കേവിളവീട്ടിൽ ഓമനെ (58)യാണ് തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവാർ മാവിളക്കടവ് പാലത്തിനു സമീപമുള്ള ആറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ പൂവാർ ഫയർഫോഴ്സും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ശക്തമായ മഴയെ തുടർന്ന് നെയ്യാർ കരകവിഞ്ഞൊഴുകുകയാണ്. കൂടാതെ മാവിളക്കടവ് പാലത്തിനു താഴ്ഭാഗം ആഴമേറിയതും നെയ്യാറിനു ശക്തമായ ഒഴുക്കുമുണ്ട്.

മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പാർട്ട്ടൈം സ്വീപ്പറാണ് ഓമന. വീട്ടിൽ ഓമനയും ഭർത്താവ് ക്രിസ്തുദാസും ഇളയ മകൾ അവിവാഹിതയായ സുജിതയും മാത്രമാണ് താമസം. സമീപത്തെ ജങ്ഷനിൽ തട്ടുകട നടത്തുന്ന ക്രിസ്തുദാസ് പുലർച്ചെ നാലുമണിയോടെ കടയിലേക്കു പോയിരുന്നു.

അമ്മയെ കാണാത്തതിനെ തുടർന്ന് മകൾ അടുത്ത് താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചു. അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് ഓമനയുടെ ചെരിപ്പുകൾ കുളിക്കടവിൽ കണ്ടത്.

പൂവാർ ഫയർ ആൻഡ്‌ റസ്ക്യൂ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ വിപിൻ ലാൽ നായകത്തിന്റെ നേതൃത്വത്തിലുള്ള ടീം കൂടാതെ തിരുവനന്തപുരത്തു നിന്ന്‌ എഫ്.ആർ.ഒ. സുബാഷ് കെ.ബി.യുടെ നേതൃത്വത്തിലുള്ള സ്കൂബാ ടീമും എത്തിയിരുന്നു.