
കൊച്ചി: തേവര ഫെറിക്കടയ്ക്ക് സമീപമുള്ള അപാർട്മെന്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു.
ഈ മാസം ഒന്നിന് അമ്മയോടൊപ്പം അപാർട്മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
കുണ്ടന്നൂർ വലിയവീട്ടില്‍ ഗോകുലിന്‍റയും സന്ധ്യയുടെയും മകള്‍ ഇനിയയാണ് കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചത്. ഗുരുതരാവസ്ഥയില്‍ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യർഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


