play-sharp-fill
മീൻപിടുത്തത്തിനായി തോട്ടിലിറങ്ങിയ മീൻപിടുത്തക്കാരൻ മുങ്ങി മരിച്ചു; മരിച്ചത് പനച്ചിക്കാട് സ്വദേശിയായ മീൻ പിടുത്തക്കാരൻ

മീൻപിടുത്തത്തിനായി തോട്ടിലിറങ്ങിയ മീൻപിടുത്തക്കാരൻ മുങ്ങി മരിച്ചു; മരിച്ചത് പനച്ചിക്കാട് സ്വദേശിയായ മീൻ പിടുത്തക്കാരൻ

സ്വന്തം ലേഖകൻ

കോട്ടയം: മീൻപിടുത്തത്തിനായി തോട്ടിലിറങ്ങിയ മീൻപിടുത്തക്കാരൻ തോട്ടിൽ കുഴഞ്ഞു വീണ് മുങ്ങി മരിച്ചു. പനച്ചിക്കാട് ക്ഷേത്രത്തിനു സമീപം മംഗലത്ത്കലോട്ട് ഗോപാലകൃഷ്ണൻ(രാജു 53) ആണു മരിച്ചത്.


വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പനച്ചിക്കാട് പള്ളത്തറകവടിൽ മീൻ പിടിക്കുന്നതിനായി വലയിടുന്നതിനിടെ വെള്ളത്തിലേയക്കു കുഴഞ്ഞു വീഴുകായായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കഴിഞ്ഞ ദിവസം പെയ്ത ശക്തായ മഴയിൽ തോട്ടിൽ നീരൊഴുക്കു ശക്തമായിരുന്നതിനെ തുടർന്നു രാജുവിനെ കണ്ടെത്താനായില്ല. തുടർന്നു ഫയർഫോഴസും ചിങ്ങവനം പോലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്.

തുടർന്നു രാജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്നു മൃതദേഹം മോർച്ചെറിയിയിലേക്കു മാറ്റി. കോവിഡ് പരിശോധന ഫലം വന്നതിനു ശേഷം ചിങ്ങവനം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തയാക്കി ബന്ധുക്കൾക്കു വിട്ടുനൽകുകയുള്ളൂ. സംസ്‌കാരം പിന്നീട്.