ചങ്ങനാശ്ശേരി നഗരസഭ ടൗൺഹാളിനു സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു ; ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയാണ് മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിൻ്റെ മകൻ കെ.ആർ. ആദിത്യനാണ് (കണ്ണൻ17) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞു 2 മണിയോടെ ആയിരുന്നു സംഭവം.

ചങ്ങനാശ്ശേരി നഗരസഭ ടൗൺഹാളിനു സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. അഗ്നിരക്ഷാസേന സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളത്തിൽ അടിത്തട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയായിരുന്നു.പ്ലസ്‌ടു പ്രവേശനത്തിനായി ഫലം കാത്തിരിക്കവെയാണ് അപകടം. സംസ്‌കാരം പിന്നീട്