play-sharp-fill
തലയോലപ്പറമ്പിലും ഇല്ലിക്കൽ മാണിക്കുന്നത്തും രണ്ടു പേരെ വെള്ളത്തിൽ വീണ് കാണാതായി: മാണിക്കുന്നത്ത് കാണാതായത് വെള്ളപ്പൊക്കം കാണാനിറങ്ങിയ പത്തൊൻപതുകാരനെ

തലയോലപ്പറമ്പിലും ഇല്ലിക്കൽ മാണിക്കുന്നത്തും രണ്ടു പേരെ വെള്ളത്തിൽ വീണ് കാണാതായി: മാണിക്കുന്നത്ത് കാണാതായത് വെള്ളപ്പൊക്കം കാണാനിറങ്ങിയ പത്തൊൻപതുകാരനെ

തേർഡ് ഐ ബ്യൂറോ
കോട്ടയം: മാണിക്കുന്നത് വെള്ളപ്പൊക്കം കാണാനായി സുഹൃത്തുക്കൾക്കൊപ്പം പാടശേഖരത്തിലേയ്ക്ക് എത്തിയ യുവാവിനെ പാടത്തിൽ വീണ് കാണാതായി. തലയോലപ്പറമ്പിലും യുവാവിനെ വെള്ളത്തിൽ വീണ് കാണാതായിട്ടുണ്ട്. മാണിക്കുന്നം എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപത്ത് വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തിൽ വെളൂർ കോയിക്കൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ നന്ദുവിനെ(19)യാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളപ്പൊക്കം കാണാനായി എത്തിയതായിരുന്നു നന്ദു. സൈക്കിളിൽ ഇതുവഴി എത്തിയ ഇവർ വെള്ളത്തിൽ കുളിക്കുന്നതിനായി ഇറങ്ങുകയായിരുന്നു. എന്നാൽ, ഇതിനിടെ അഖിലിനെ വെള്ളത്തിൽ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ആദ്യം തിരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇവർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി തിരച്ചിൽ നടത്തുകയാണ്.
അരയ്‌ക്കൊപ്പം വെള്ളം വഴിയിൽ കയറിയതിനാൽ ഇതുവഴി വാഹനങ്ങൾ പോകാൻ സാധിക്കില്ല. പൊലീസും അഗ്നിരക്ഷാ സേനയും വാഹനം ഉപേക്ഷിച്ച് നീന്തിയാണ് പ്രദേശത്തേയ്ക്ക് എത്തുന്നത്.വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
തലയോലപ്പറമ്പ് പാലാംകടവിലാണ് യുവാവിനെ വെള്ളത്തിൽ വീണ് കാണാതായിരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിയായ തോമസിനെയാണ് ഇപ്പോൾ വെള്ളത്തിൽ കാണാതായിരിക്കുന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തോമസിനെ വെള്ളത്തിൽ വീണ് കാണാതായത്.