play-sharp-fill
എൻജിനീയറിങ് പൂർത്തിയാക്കി വിദേശത്തേയ്ക്ക് പോകാനിരിക്കെ യുവാവ് വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി മരിച്ചു: മരിച്ചത് വൈക്കം സ്വദേശിയായ യുവാവ്; മരണം സഹോദരന്റെ കൺമുന്നിൽ

എൻജിനീയറിങ് പൂർത്തിയാക്കി വിദേശത്തേയ്ക്ക് പോകാനിരിക്കെ യുവാവ് വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി മരിച്ചു: മരിച്ചത് വൈക്കം സ്വദേശിയായ യുവാവ്; മരണം സഹോദരന്റെ കൺമുന്നിൽ

സ്വന്തം ലേഖകൻ
കോട്ടയം: എൻജിനീയറിംങ് കഴിഞ്ഞ് വിദേശത്തെ ജോലിയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ യുവാവ് വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി മരിച്ചു. അനുജനും കൂട്ടുകാർക്കുമൊപ്പം കളിക്കുന്നതിനിടെയാണ് യുവാവ് വീട്ടുമുറ്റത്ത് തന്നെയുള്ള കുളത്തിൽ മുങ്ങി മരിച്ചത്. വൈക്കം തലയാഴം ഉള്ളാട്ട് അഡ്വ.ഗഗനന്റെ മകൻ ജി.അരവിന്ദാണ് (21)മരിച്ചത്. ശനിയാഴ്ച വൈകീട്ട്  ആറരയോടെയായിരുന്നു സംഭവം. വീട്ടുവളപ്പിൽ അനുജൻ ആനന്ദിനും രണ്ടു സുഹൃത്തുക്കൾക്കുമൊപ്പം കളിക്കുകയായിരുന്നു അരവിന്ദ്. ഇതിനിടെ വീട്ടുമുറ്റത്തെ വെള്ളം നിറഞ്ഞു കിടന്ന കുളത്തിലേയ്ക്ക് അരവിന്ദ് ചാടി. ഇതിനിടെ അരവിന്ദ് മുങ്ങിത്താഴുകയായിരുന്നു. അനുജൻ ആനന്ദും സുഹൃത്തുക്കളും ബഹളംവെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി കുളത്തിലിറങ്ങി ഉടൻ തന്നെ അരവിന്ദിനെ കരയിൽ എത്തിച്ചു. തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ അരവിന്ദ് വിദേശത്തേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം. മാതാവ്: സുജ (കെഎസ്ഇബി അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എഞ്ചിനിയർ). മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.