
ഗുജറാത്തിലെ കച്ച് അതിർത്തിയില്‍ വൈദ്യുതി ലൈനിലിടിച്ച് ഡ്രോണ്‍ തകര്‍ന്ന് വീണു; അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസി
ഡൽഹി: ഗുജറാത്തിലെ കച്ച് അതിർത്തിയില്‍ ഡ്രോണ്‍ തകർന്നുവീണു.
സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വൈദ്യുതി ലൈനില്‍ ഇടിച്ചാണ് ഡ്രോണ്‍ തകർന്നു വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
തുടർന്ന് അതിർത്തി രക്ഷാ സേന, ഇന്ത്യൻ വ്യോമസേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിർത്തിയില്‍ നിന്നും 40 കിലോമീറ്റർ
അകലെയായാണ് ഡ്രോണ്‍ തകർന്ന് വീണത്. ഡ്രോണ്‍ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന കാര്യത്തില്‍ ഇതുവരെ വിശദീകരണം വന്നിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഇന്ത്യയിലെ പല നഗരങ്ങള്‍ക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാല്‍ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്.
Third Eye News Live
0