ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഹോര്‍മുസ് കടലിടുക്ക് അടച്ച്‌ ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ…..?

Spread the love

ദുബായ്: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രതികാര നടപടികള്‍ ഗള്‍ഫ് മേഖലയെ നടുക്കിയിരിക്കുകയാണ്.

video
play-sharp-fill

ദുബായിലെ വിശ്വപ്രസിദ്ധമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 (Shahed-136) കാമികാസെ ഡ്രോണ്‍ പതിച്ചതും പാം ജുമൈറ ഹോട്ടലില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച്‌ തീപിടിച്ചതും ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതുമുള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്.

ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 (Shahed-136) കാമികാസെ ഡ്രോണ്‍ പതിച്ചതായി ദൃക്സാക്ഷി വിവരണങ്ങളും വീഡിയോ ദൃശ്യങ്ങളും സൂചിപ്പിക്കുന്നു. നഗരത്തില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎഇ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ വിജയകരമായി തടഞ്ഞുവെന്നും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചത്.

ദുബായ് സിറ്റി വാക്കിന് സമീപം പുക ഉയരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മിസൈല്‍ അവശിഷ്ടമാണോ, തകര്‍ക്കപ്പെട്ട ഡ്രോണാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ ഈ സ്‌ഫോടനത്തിന് കാരണമായതെന്ന് യുഎഇ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ, പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 ഡ്രോണ്‍ പതിച്ചത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഡ്രോണ്‍ തകര്‍ക്കപ്പെട്ടതാണെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ നഗരമധ്യത്തില്‍ പതിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കി.