video
play-sharp-fill

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവ് സർക്കാർ പരിഷ്കരിച്ചു: 40 പേർക്കുള്ള ടെസ്റ്റിൽ ഇനി മുതൽ 25 പുതിയ അപേക്ഷകർക്ക് മാത്രമായിരിക്കും അവസരം

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവ് സർക്കാർ പരിഷ്കരിച്ചു: 40 പേർക്കുള്ള ടെസ്റ്റിൽ ഇനി മുതൽ 25 പുതിയ അപേക്ഷകർക്ക് മാത്രമായിരിക്കും അവസരം

Spread the love

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സംബന്ധിച്ച്‌ ഗതാഗത കമ്മിഷണർ നേരത്തെ പുറത്തിറക്കിയ ഉത്തരവ് സർക്കാർ പരിഷ്കരിച്ചു.
40 പേർക്കുള്ള ടെസ്റ്റിൽ ഇനി മുതൽ 25 പുതിയ അപേക്ഷകർക്ക് മാത്രമായിരിക്കും അവസരം. 10 റീ ടെസ്റ്റ് അപേക്ഷകർക്കും വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന, ജോലി

ആവശ്യങ്ങൾക്ക് പോകേണ്ടവർക്കും വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നും ഹ്രസ്വമായ അവധിയിൽ നാട്ടിൽ വന്ന് മടങ്ങിപ്പോകേണ്ടവർക്കും ഒരു ദിവസം ഒരു ബാച്ചിൽ അഞ്ചുപേര് എന്ന രീതിയിൽ അവസരം നല്കും. ഈ വിഭാഗത്തില്പെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരുടെ അപേക്ഷകൾ സീനിയോരിറ്റി നോക്കി പരിഗണിക്കണമെന്നാണ് ഉത്തരവ്.

ഇത്തരത്തിൽ സോഫ്റ്റ് വെയറിൽ മാറ്റംവരുത്താനും നിർദേശമുണ്ട്. ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ അന്ന് തന്നെ ഡിജിറ്റൽ ലൈസൻസ് നല്കും.രണ്ട് എം.വി.ഐമാരും രണ്ട് എ.എം.വി.ഐമാരുമുള്ള ഓഫിസുകളിൽ ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും ഡ്രൈവിങ് ടെസ്റ്റും മറ്റുള്ളവർ ഫിറ്റ്നസ് ടെസ്റ്റും നടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിങ് ടെസ്റ്റിന് ശേഷം എല്ലാദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടത്തണം.ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തണം.

ബുധൻ, പൊതു അവധിയല്ലാത്ത ശനി എന്നീ ദിവസങ്ങളില്‍ ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. ലേണേഴ്സ് ലൈസൻസ് കാലാവധി അവസാനിച്ച്‌ റീ ഇഷ്യൂവിന് അപേക്ഷിക്കുമ്പോൾ വീണ്ടും കണ്ണ് പരിശോധനാ സര്ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ്.

ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് റീ ഇഷ്യൂവിന് അപേക്ഷ നല്കിയാൽ ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാൻ 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും. കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഇഷ്യൂവിന് അപേക്ഷിക്കാൻ അവസരം നല്കണമെന്നാണ് നിർദേശം.