
തിരുവനന്തപുരം: കാർ ഉള്‍പ്പെടുന്ന ലൈറ്റ്മോട്ടോർ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഓട്ടമാറ്റിക്, ഇ-വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.
ഇത്തരം വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ തടയേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് വകുപ്പുതല അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.
ഇവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുകയും വകുപ്പുതലനിർദേശം ഇറങ്ങുകയും ചെയ്തെങ്കിലും സംസ്ഥാനത്തെ മിക്ക ഓഫീസിലും ഡ്രൈവിങ് ടെസ്റ്റിന് ഇവ അനുവദിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടമാറ്റിക് ഇ-വാഹനങ്ങളില്‍ എല്‍എംവി ലൈസൻസ് എടുക്കുന്നവർക്ക് ഏഴുടണ്‍ ഭാരമുള്ള മിനി ടിപ്പറുകള്‍ വരെ ഓടിക്കാൻ അനുമതി ലഭിക്കുന്നതിലെ സുരക്ഷാവീഴ്ച യോഗത്തില്‍ ചർച്ചയായെങ്കിലും കോടതിവിധി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു.