
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാമെന്ന് ഹൈക്കോടതി; ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല ; ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയം ; ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി
സ്വന്തം ലേഖകൻ
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു.
ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം തുടരുകയാണ്.