play-sharp-fill
സ്മാ​ർ​ട്ട് പ​രി​ഷ്കാ​ര​ങ്ങളിൽ അടിപതറി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​; സം​സ്ഥാ​ന​ത്ത്​ പു​തിയ​താ​യി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യുന്നുവെന്ന് റിപ്പോർട്ട്

സ്മാ​ർ​ട്ട് പ​രി​ഷ്കാ​ര​ങ്ങളിൽ അടിപതറി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​; സം​സ്ഥാ​ന​ത്ത്​ പു​തിയ​താ​യി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യുന്നുവെന്ന് റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത്​ പു​തു​താ​യി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നെ​ന്ന്​ ക​ണ​ക്കു​ക​ൾ. 2010 മു​ത​ൽ 2024 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കുന്നത്.

പ്ര​തി​വ​ർ​ഷ​മു​ള്ള ലൈ​സ​ൻ​സ്​ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ത്​ എ​ന്ന​തി​നെ കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു​മി​ല്ല. സം​സ്ഥാ​ന​ത്ത് 2010-2015 കാ​ല​യ​ള​വി​ലാ​ണ്​ വാ​ഹ​ന​വി​ൽ​പ​ന​യി​ൽ ​ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വാ​ഹ​ന വാ​യ്പ ന​ട​പ​ടി​ക​ൾ ഉ​ദാ​ര​മാ​ക്കി​യ​തും ഈ ​സ​മ​യ​ത്താ​ണ്.

ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ ഇ​ക്കാ​ല​യ​ളവി​ൽ വാ​ഹ​നം വാ​ങ്ങി​യെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ. ​സ്വ​ഭാ​വി​ക​മാ​യും ലൈ​സ​ൻ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​മി​താ​ണെ​ന്ന്​ മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡി​ന്​ ശേ​ഷം സ്​​ത്രീ​ക​ൾ ന​ല്ലൊ​രു ശ​ത​മാ​നം ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ സ്വ​ന്ത​മാ​ക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​സ്ഥാ​ന​ത്ത് ഒ​രു​വ​ർ​ഷം 1.30 ല​ക്ഷം ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ്​ അ​ച്ച​ടി​ച്ചി​രു​ന്നെ​ന്നാ​ണ്​​ ക​ണ​ക്കു​ക​ൾ. എ​ന്നി​ട്ടും വ​ർ​ഷം പി​ന്നി​ടും​തോ​റും ലൈ​സ​ൻ​സു​ക​ൾ കു​റ​യു​ന്ന​തി​ന്​ മ​റ്റു​ ചി​ല കാ​ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യും ലൈ​സ​ൻ​സ്​ എ​ടു​ക്കാ​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ ഒ​രു വി​ഭാ​ഗം ഈ ​സാ​ധ്യ​ത പ്ര​യോ​ജ​ന​​പ്പെ​ടു​ത്തു​ന്നെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

മ​റ്റി​ട​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​തി​നെ​ക്കാ​ൾ ടെ​സ്​​റ്റ്​ എ​ളു​പ്പ​മാ​ണെ​ന്ന​താ​ണ്​ കാ​ര​ണം. സം​സ്ഥാ​ന​ത്ത്​ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​ക്കി​യതോ​ടെ ഇ​ത​ര​സം​സ്ഥാ​ന​ ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ൽ സ​ജീ​വ​വു​മാ​യി​ട്ടു​ണ്ട്.