കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും പാര്‍ക്കിംഗ് മര്യാദയിലും പ്രത്യേക ശ്രദ്ധ വേണം..! ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കര്‍ശനമാക്കാൻ ഗതാഗതകമ്മീഷണറുടെ നിര്‍ദ്ദേശം

Spread the love

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നല്‍കി.

video
play-sharp-fill

കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. ആർ‌ടി‌ഒകള്‍ക്കാണ് നിർദ്ദേശം നല്‍കിയത്.

മോട്ടോർ ഡ്രൈവിംഗ് സ്കൂളുകള്‍ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയില്‍ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ എംവിഡി പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് അപകടങ്ങളില്‍ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച്‌ ഹൈക്കോടതി ആശങ്ക ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം