play-sharp-fill
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം…! പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല ; ഇളവ് മാർച്ച് 31 വരെ മാത്രം

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം…! പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല ; ഇളവ് മാർച്ച് 31 വരെ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം. പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല. ഇളവ് മാർച്ച് 31 വരെമാത്രം. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടും മുൻപേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക.

സംസ്ഥാനക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കേന്ദ്രം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചത്. കേന്ദ്ര നിയമ ഭേദഗതിയെ തുടർന്ന് ഒക്ടടോബർ മുതൽ ലൈസൻസ് പുതുക്കാനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ നൽകി പുതുക്കാൻ കഴിയൂ എന്നായിരുന്നു കർശന വ്യവസ്ഥ. ഒരു വർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തേണ്ടി വരും. അഞ്ചു വർഷം കഴിഞ്ഞാൽ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം. എന്നാൽ നിലവിലെ ഇളവു പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാ ഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും.